ചിരിപ്പിച്ചും ഞെട്ടിപ്പിച്ചും ‘പ്രേതം 2’; ചിത്രത്തിലെ പുതിയ ഗാനം കാണാം..

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പ്രേതം 2’ എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഞാനുണ്ടിവിടെ എന്ന തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.. ആകാംഷയും കൗതുകവും ഭീതിയുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ  ട്രെയിലറും  ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഡോണ്‍ ജോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്.  ക്രിസ്തുമസിനോടനുബന്ധിച്ച് ഡിസംബർ 21 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

‘ഡബിള്‍ ഫണ്‍, ഡബിള്‍ ഫിയര്‍’ എന്ന കുറിപ്പോടെ നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് നായികമാരാണ് ‘പ്രേതം 2’ വിലുള്ളത്. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേതം ആദ്യ ഭാഗത്തില്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റ് കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ജോണ്‍ ഡോണ്‍ ബോസ്‌കോയെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗവും. എന്നാല്‍ ചിത്രത്തിന്റെ പ്രമേയം വിത്യസ്തമാണെന്നും ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച അല്ലെന്നും നേരത്തെ രഞ്ജിത്ത് ശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.

Read also: ഭയത്തിനൊപ്പം തമാശയും നിറച്ച് പ്രേതം; സമൂഹ മാധ്യമങ്ങളിൽ തരംഗമായ അണിയറ ചിത്രങ്ങൾ കാണാം…

രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന മലയാള സിനിമകള്‍ എല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ‘പുണ്യാളന്‍ അഗര്‍ബത്തീസ്’, ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’, ‘സുസു സുധി വാത്മീകം’ തുടങ്ങിയവയെല്ലാം വെള്ളിത്തിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.