സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘തട്ടുംപുറത്ത് അച്യുതനി’ലെ പുതിയ പോസ്റ്റർ..

കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസറിനും നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കും പോസ്റ്ററുകൾക്കുമെല്ലാം നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലാല്‍ ജോസാണ് ‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ ജോസ് പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതും.

കുഞ്ചാക്കോ ബോബന്‍ ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്ക് ഒട്ടേറെ നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരുന്നു. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങള്‍ ലാല്‍ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്.