‘വിശ്വാസം’ പൊങ്കലിന്; കൊലമാസ് ട്രെയ്‌ലർ എത്തുന്നു..

തമിഴകത്തിന്റെ തല അജിത് നായകനാകുന്ന ‘വിശ്വാസം’ പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തും.  ജനുവരി 10നാണ് ചിത്രത്തിന്റെ റിലീസ്. അതേസമയം ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് അജിത് ആരാധകർ. എന്നാല്‍ ട്രെയിലര്‍ ഉടനെത്തുമെന്നാണ് ചിത്രത്തിന്റെ എഡിറ്റര്‍ റുബെൻ പറയുന്നത്.  ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് കൊലമാസ് ട്രെയിലര്‍ വരികയാണ്,  എന്നാണ് റൂബിൻ പറയുന്നത്. ട്രെയിലര്‍ ഒരുക്കുന്നതിന്റെ ഫോട്ടോയും റുബെൻ സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശിവ- അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും പുതിയ ചിത്രത്തിനായ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

‘വിശ്വാസം’ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായിക നയന്‍ താരയാണ്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും അല്ലാതെയും അജിത് എത്തുന്നുണ്ട്

അതേസമയം ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിംഗ് റൈറ്റ്സ് റെക്കോര്‍ഡ് വിലയ്ക്ക്  ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നും റിപ്പോര്‍റ്റുകൾ ഉണ്ട്..