ആസിഫ് അലിയുടെ ‘കക്ഷി: അമ്മിണിപ്പിള്ള’യെ പരിചയപ്പെടുത്തി പൃഥ്വിരാജ്..

നിരവധി ശ്രദ്ദേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമാണ് ആസിഫ് അലി. ചിത്രം തിരഞ്ഞെടുക്കുന്നതിൽ വ്യത്യസ്ഥത പുലർത്തുന്ന നായകനാണ് ആസിഫ്.  അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന് ഒരു മികച്ച ചിത്രം സമ്മാനിക്കാൻ എത്തിയിരിക്കുകയാണ് ആസിഫ് അലിയും കൂട്ടരും.

നവാഗതനായ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.  നടന്‍ പൃഥ്വിരാജാണ് ഫെയ്‌സ്ബുക്ക് പേജ് വഴി ഫസ്റ്റ്‌ലുക്ക് ആരാധകരുമായി പങ്കുവച്ചത്. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. .

സനിലേഷ് ശിവന്റെ രചനയില്‍ വക്കീലായി ആസിഫ്  വേഷമിടുന്ന ചിത്രമാണ് ‘കക്ഷി; അമ്മിണിപ്പിള്ള’.  സാറ ഫിലിംസിന്റെ ബാനറില്‍ റിജു നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.