അർബുദത്തെ തോല്പിച്ച് ഇമ്രാൻ ഹാഷ്മിയുടെ മകൻ അയാൻ ഹാഷ്മി

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഇമ്രാൻ ഹാഷ്മി. ഇമ്രാൻ ഹാഷ്‌മിയുടെ മകൻ അയാൻ ഹാഷ്മിയ്ക്ക് ക്യാൻസർ ആണെന്ന വാർത്ത വളരെ വളരെ വിഷമത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്. എന്നാൽ അഞ്ച് വർഷത്തെ പോരാട്ടത്തിന് ശേഷം മകൻ അർബുദത്തെ തോൽപ്പിച്ചെന്ന വാർത്ത കുടുംബത്തിനും ആരാധകർക്കും ഇരട്ടി മധുരം നൽകുന്നതാണ്.

2014 ലാണ് മകന് ക്യാൻസർ ആണെന്ന വാർത്ത അറിയുന്നത്. ഇമ്രാൻ ഹാഷ്മിയുടെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ വാർത്തയായിരുന്നു മകന് ക്യാൻസർ ആണെന്നത്. ഇപ്പോൾ മകൻ അസുഖത്തെ തോൽപ്പിച്ച് തിരിച്ചെത്തിയിരിക്കുകയാണ്. “അഞ്ച് വർഷത്തെ പോരാട്ടത്തിന് ശേഷം അയാൻ ഇന്ന് അർബുദത്തെ തോൽപിച്ച് തിരിച്ചെത്തിയിരിക്കുകയാണ്. ഞങ്ങൾക്കൊപ്പം കൂടെനിന്നവർക്കും പ്രാർത്ഥിച്ചവർക്കുമെല്ലാം ഒരുപാട് നന്ദി. ക്യാൻസറിനോട് പോരാടുന്ന എല്ലാവർക്കും എന്റെ പ്രാർത്ഥനകൾ ” ഇമ്രാൻ ഹാഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മകന്റെ അസുഖത്തെക്കുറിച്ചും അതിനോട് പോരാടുന്ന അയാന്റെ ജീവിതത്തെക്കുറിച്ചും പറയുന്ന ‘ദി കിസ് ഓഫ് ലവ്’ എന്ന പുസ്തകം നേരത്തെ ഇമ്രാൻ ഹാഷ്മി രചിച്ചിരുന്നു.