പോരാടാം കാൻസറിനെതിരെ, അതിജീവിക്കാം ഒന്നിച്ച്; ഇന്ന് ലോക കാൻസർ ദിനം

February 4, 2023

ഇന്ന് ലോക കാൻസർ ദിനം. ഇപ്പോൾ ലോകത്ത് ഏറ്റവും അധികം ആളുകളെ ബാധിക്കുന്നതും ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമാകുന്നതുമായ ഒരു രോഗമായി മാറിയിരിക്കുകയാണ് കാൻസർ. കുറച്ച് കാലം മുൻപ് വരെ ഇതൊരു അപൂർവ രോഗമായിരുന്നെങ്കിൽ ഇന്ന് ജീവിത ശൈലി മാറിയതോടെ കാൻസർ നമ്മുടെ ചുറ്റുവട്ടത്ത് പടർന്നു പന്തലിച്ചിരിക്കുകയാണ്.

കാൻസർ പോസിറ്റീവ് ആയി നേരിടുന്ന ഒരുപാട് കുടുംബങ്ങളെ കണ്ടിട്ടുണ്ട്. എന്നാൽ മറിച്ച് തളർന്നു പോകുന്നവരാണ് അധികമുള്ളതും. ഇത് കേരളത്തിൽ കാൻസറിനെ കുറിച്ച് കൃത്യമായ അവബോധം നൽകാത്തതിന്റെ കുറവാണ്. അസുഖത്തോട് പോരാടാൻ രോഗിക്കും ഒപ്പമുള്ളവർക്കും കഴിയണം. ശാസ്ത്ര ലോകം ഒരുപാട് വളർന്ന സാഹചര്യത്തിൽ ഒരു മാറാ വ്യാധിയല്ല കാൻസർ.

കാൻസറുമായി ബന്ധപ്പെട്ട ഒട്ടേറെ തെറ്റിദ്ധാരണകളും ജനങ്ങൾക്ക് ഇടയിൽ നിലനിൽക്കുന്നുണ്ട്. കാൻസർ വന്നാൽ ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കില്ല എന്നതാണ് അതിൽ പ്രധാനമായൊരു തെറ്റിദ്ധാരണ. ഇന്ന് കാണപ്പെടുന്ന മൂന്നിൽ ഒന്ന് അർബുദവും നമുക്ക് പ്രതിരോധിക്കാവുന്നതാണ്. മാത്രമല്ല തുറന്നു സംസാരിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട് അതിജീവിക്കാനുള്ള മാർഗങ്ങളാണ് നോക്കേണ്ടത്.

പക്ഷെ നമ്മളും അകലെയല്ല എന്ന ഓർമപ്പെടുത്തലോടെയാണ് ഈ ദിനം വന്നെത്തുന്നത്. കാരണം ജീവിത ശൈലിയും ആഹാര ക്രമവും തന്നെ. നാമറിയാതെ തന്നെ നമുക്ക് ചുറ്റും ഇത്രയധികം അസുഖ ബാധിതർ വ്യാപിക്കുന്നതിനു പിന്നിൽ ഇതൊക്കെ തന്നെയാണ് കാരണം.

Read Also: എല്ലാവരെയും പറ്റിക്കുന്ന ഭാവയാമിയെ കൂട്ടമായി പറ്റിച്ച് പാട്ടുവേദി- രസകരമായ വിഡിയോ

ശാസ്ത്രലോകം കാൻസറിനെതിരെ പോരാടാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഫലപ്രദമായ മരുന്നും ചികിത്സയും കണ്ടെത്താനാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അതിനോടൊപ്പം കാൻസർ ബാധിതരായി രോഗത്തോട് പോരാടുന്നവർക്ക് ശക്തമായ പിന്തുണയും നൽകാം.

Story highlights- world cancer day 2023