എല്ലാവരെയും പറ്റിക്കുന്ന ഭാവയാമിയെ കൂട്ടമായി പറ്റിച്ച് പാട്ടുവേദി- രസകരമായ വിഡിയോ

February 4, 2023

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3 വേദിയിലെ കുറുമ്പിയാണ് ഭാവയാമി. രസകരമായ സംഭാഷണങ്ങളിലൂടെ ആളുകളെ കയ്യിലെടുക്കുന്ന ഈ മിടുക്കി പാട്ടിലും മുൻപന്തിയിലാണ്. ഭാവയാമി വേദിയിലേക്ക് എത്തുമ്പോൾ തന്നെ വിധികർത്താക്കൾ തയ്യറായിരിക്കുന്നത് പാട്ട് പാടുവരെയും അതിനുശേഷവുമുള്ള ‘ അയ്യേ, പറ്റിച്ചേ..’ എന്നുള്ള രസകരമായ കുറുമ്പിനാണ്.

എല്ലാ എപ്പിസോഡിലും ഭാവയാമി ഓരോ കുസൃതിയുമായി എത്താറുണ്ട്. ഇപ്പോഴിതാ, എല്ലാവരും ചേർന്ന് ഭാവയാമിയെ പറ്റിക്കുകയാണ്. ഈ കുറുമ്പിയുടെ കുസൃതി കടമെടുത്താണ് വിധികർത്താക്കളായ എം ജി ശ്രീകുമാറും ശരത്തും തിരികെ രസകരമായി പറ്റിച്ചത്. പാട്ടുവേദിയെ ചിരിവേദിയാക്കി മാറ്റി ഈ നിമിഷങ്ങൾ.

Read Also: എല്ലാം മറന്നാലും സംഗീതം നിലനിൽക്കും; മറവി രോഗം ബാധിച്ച മുത്തശ്ശി കൊച്ചു മകന് താരാട്ട് പാടുന്ന ഹൃദ്യ നിമിഷം-വിഡിയോ

മൂന്നാം സീസണിലേക്ക് കടന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രസകരമായ നിമിഷങ്ങളോടെ മുന്നേറുകയാണ്. പാട്ടിനൊപ്പം ചിരി നിമിഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും വിടരുന്ന വേദിയിൽ അവയ്‌ക്കെല്ലാം മാറ്റുകൂട്ടാൻ ജഡ്ജസുമുണ്ട്. സംഗീതത്തിന്റെ മാസ്മരിക ലോകം തീർക്കുന്ന ജനപ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഹൃദ്യസംഗീതത്തിലൂടെ മലയാളികളുടെ മനം കവർന്ന പാട്ടുവേദിയിൽ മത്സരാർത്ഥികൾക്കൊപ്പം വിധികർത്താക്കളും അതുല്യ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്.

Story highlights- bhavayaami funny video