അത്ഭുത നേട്ടങ്ങളുമായി ഇന്ത്യ; ആവേശത്തോടെ കോഹ്ലി പട

അഭിമാന നേട്ടങ്ങളുമായി ഇന്ത്യൻ പട..ആസ്ട്രേലിയന്‍ മണ്ണില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയതോടെ ഇന്ത്യ സാക്ഷ്യം വഹിച്ചത് സ്വപ്നമുഹൂർത്തങ്ങൾക്ക്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1നാണ് ഇന്ത്യ വിജയിച്ചത്.

ആദ്യ ഇന്നിങ്സില്‍ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിനെ 300 റണ്‍സിന് എറിഞ്ഞു വീഴ്ത്തി.. അതോടെ 322 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്യാനായി ഇന്ത്യ ഓസീസിനെ വീണ്ടും ബാറ്റിങിനയച്ചു. രണ്ടാം  ഇന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം കളി പുനരാരംഭിക്കാനിരുന്ന ഓസീസിന് മഴ മൂലം അതിന് സാധിച്ചില്ല. ശക്തമായ മഴയായതിനാല്‍ അവസാന ദിനം ഉപേക്ഷിക്കുകയും മത്സരം സമനിലയിലാവുകയും ചെയ്യുകയായിരുന്നു.