’96’ ലെ ജാനു മലയാളത്തിലേക്ക്; ‘അനുഗ്രഹീതൻ ആന്റണി’ ഉടൻ

’96’ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴകത്തിന്റെയും മലയാളത്തിന്റെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് കുഞ്ഞു ജാനു എന്ന ഗൗരി കിഷൻ. ഗൗരി മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നു എന്ന വാർത്തയാണ് ആരാധകർക്ക് സന്തോഷം പകരുന്നത്.

സണ്ണി വെയ്ൻ നായകനായി എത്തുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിലേക്ക് എത്തുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് നവീൻ ടി മണിലാലാണ്.

ചിത്രത്തിന്റെ പൂജ ഇന്നലെ ആരംഭിച്ചു. സംവിധായകൻ മിഥുൻ മാനുവലിന്റെ സാന്നിധ്യത്തിലാണ് അനുഗ്രഹീതൻ ആന്റണിയുടെ ചിത്രീകരണം ആരംഭിച്ചത്.