ഹർത്താൽ; പരീക്ഷകൾ മാറ്റിവെച്ചു…

സംസ്ഥാനത്ത് ഹിന്ദു പരിഷത്ത് ഹർത്താൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന ഹയർസെക്കണ്ടറി പരീക്ഷകൾ വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.

അതേസമയം കേരളത്തിൽ മിക്ക ഇടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പ്രതിഷേധ പ്രകടനങ്ങൾ പല ഇടങ്ങളിലും അക്രമാസക്തമായിരുന്നു.. ശബരി മലയിൽ യുവതി പ്രവേശത്തിനെതിരെ മിക്ക ഇടങ്ങളിലും രൂക്ഷ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംഘർഷങ്ങളിൽ നിരവധി ആളുകൾക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.