രാജ്യാന്തര മത്സരങ്ങളില്‍ പന്തെറിയുന്നതിന് അമ്പാട്ടി റായിഡുവിന് വിലക്ക്

ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് രാജ്യാന്തര മത്സരങ്ങളില്‍ പന്തെറിയുന്നതിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തി. ബൗളിങ് ആക്ഷനില്‍ പിഴവുണ്ടെന്ന ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പന്തെറിയുമ്പോഴുള്ള പിഴവിനെ പഠിക്കാന്‍ താരത്തോട് പരിശോധനയ്ക്കായി എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്പാട്ടി റായിഡു പരിശോധനയ്ക്ക് എത്താത്തതിനെതുടര്‍ന്നാണ് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരിശോധന കഴിയുന്നതുവരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പരിശോധനയില്‍ റായിഡുവിന്റെ ബൗളിങ് ആക്ഷനില്‍ പിഴവ് ഇല്ലെന്ന് തെളിഞ്ഞാല്‍ ഇതേ രീതിയില്‍തന്നെ താരത്തിന് ബൗള്‍ ചെയ്യാം. അല്ലാത്ത പക്ഷം റായിഡുവിന്റെ ബൗളിങ് ആക്ഷന്‍ മാറ്റേണ്ടിവരും.

Read more: ചീറിപ്പാഞ്ഞ പന്തിനെ പറന്ന് പിടിച്ച് പാണ്ഡ്യ; വീഡിയോ

ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയുടെ ഒന്നാം ഏകദിനത്തിലാണ് റായിഡുവിന്റെ ബൗളിങില്‍ പിഴവുണ്ടെന്ന് ആരോപണം ഉയര്‍ന്നത്. അതേസമയം ആഭ്യന്തര മത്സരങ്ങളില്‍ പന്തെറിയുന്നതിന് അമ്പാട്ടി റായിഡുവിന് വിലക്ക് ഇല്ല.