മണിയുടെ ഓർമ്മയിൽ വീട്ടമ്മയ്ക്ക് ഭവനം നിർമ്മിച്ചുനൽകി സുഹൃത്തുക്കൾ

ജനുവരി ഒന്ന്.. കലാഭവൻ മണി എന്ന അതുല്യനടന്റെ ജന്മദിനം… കലാഭവൻ മണിയുടെ ജന്മദിനത്തിൽ മണിയുടെ ഓർമകളുമായി നാട്ടുകാരും  വീട്ടുകാരും എത്തി. ഭവനരഹിതയായ വീട്ടമ്മയ്ക്ക് വീട് വച്ചു നൽകിയാണ് കാസ്കേഡ് ക്ലബ്ബ് മണിയുടെ ജന്മദിനം ആഘോഷിച്ചത്. ചാലക്കുടിക്കാരിയായ വീട്ടമ്മയ്‌ക്കാണ് മണിയുടെ ഓർമ്മയുടെ ഭാഗമായി കാസ്കേഡ് ക്ലബ്ബ് ഭവനം നിർമ്മിച്ചു നൽകിയത്.

പണി പൂർത്തിയായ വീടിന്റെ താക്കോൽ കൃഷി മന്ത്രി വിഎസ് സുനിൽകുമാർ സനുഷ എന്ന വീട്ടമ്മയ്ക്ക് കൈമാറി. ഏഴ് ലക്ഷം രൂപ ചിലവിട്ടാണ് 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വീട് നിർമ്മിച്ചത് . കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ എന്നിവരടക്കമുള്ള ചലച്ചിത്ര രംഗത്തെ മണിയുടെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.