സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടി ഒരു വെറൈറ്റി ‘മരണമാസ്സ് ഡാന്‍സ്’വീഡിയോ

മരണമാസ്സ് എന്ന വാക്ക് അടുത്തിടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകര്‍ നെഞ്ചിലേറ്റിയതാണ്. തമിഴകത്തു മാത്രമല്ല മലയാളക്കരയിലുമുണ്ട് രജനീകാന്തിന് ആരാധകര്‍ ഏറെ. ‘സ്‌റ്റൈല്‍ മന്നന്‍’ എന്നാണല്ലോ അദ്ദേഹത്തെ വിളിക്കുന്നതു പോലും. രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം പേട്ടയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ പുറത്തിറങ്ങിയ പേട്ടയിലെ മരണമാസ്സ് എന്ന് പേരിട്ടിരിക്കുന്ന ഗാനവും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ് മരണമാസ്സിന്റെ പുതിയ കവര്‍ വേര്‍ഷന്‍. മരണമാസ്സ് ഡാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ കവര്‍ വേര്‍ഷന്‍ ഇതിനോടകം തന്നെ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പേരുപോലെതന്നെ തകര്‍പ്പന്‍ ഡാന്‍സുമായാണ് ഈ കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്.

സ്‌റ്റൈല്‍ മന്നന്‍ എന്ന രജനികാന്തിന്റെ വിളിപ്പേര് ശരിവയ്ക്കുന്ന തരത്തിലുള്ള ലുക്കിലാണ് രജനികാന്ത് പേട്ടയില്‍ പ്രത്യക്ഷപ്പെടുന്നത് . രജനികാന്തിന്റെ തകര്‍പ്പന്‍ ലുക്കും ഗാനത്തിന്റെ ഇടയില്‍ ഇടം പിടിച്ചിട്ടുണ്ട്. അനിരുദ്ധ് രവി ചന്ദറാന്‍് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.