വൈറല്‍ അമ്മാമ്മയുടെയും കൊച്ചുമോന്റെയും ടിക് ടോക്ക് വീഡിയോകളുടെ പിന്നിലെ ഇതുവരെ കാണാത്ത ചില രസക്കാഴ്ചകള്‍; വീഡിയോ

മനോഹരങ്ങളായ ടിക് ടോക്ക് വീഡിയോകള്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചായി. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായ ടിക് ടോക്ക് താരങ്ങളാണ് ഒരു അമ്മാമ്മയും കൊച്ചുമോനും. അമ്മാമ്മ മേരി ജോസഫിനും കൊച്ചുമോന്‍ ജിന്‍സണും ആരാധകര്‍ ഏറെയാണ്.

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര നിവാസികളാണ് ഈ അമ്മാമ്മയും കൊച്ചുമോനും. പ്രവാസിയായ ജിന്‍സണ്‍ അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയും ഒന്നിച്ചുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കേഡി ഉത്സവ വേദിയിലെത്തിയ ഈ അമ്മാമ്മയും കൊച്ചുമോനും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയമായ ചിരിമുഹൂര്‍ത്തങ്ങള്‍ തന്നെയാണ്.

ടിക് ടോക്ക് വീഡിയോയ്ക്ക് പിന്നിലെ രസക്കാഴ്ചകള്‍ക്ക് നിറഞ്ഞുകൈയടിക്കുകയാണ് പ്രേക്ഷകര്‍.