വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്റെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്.അഭിനന്ദനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. വൈമാനികന്‍ അഭിനന്ദനെവെച്ച് ഒരുതരത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്നും ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.

ഇന്ന് ചേരുന്ന മൂന്ന് സേനകളുടെയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യ അന്തിമ നിലപാട് വ്യക്തമാക്കും. വാഗാ അതിര്‍ത്തിവഴിയായിരിക്കും വൈമാനികന്‍ അഭിനന്ദന്റെ മോചനം.