‘ഉസ്മാന്‍ ഞമ്മക്ക് ഡോണാണ്…’;വേറിട്ടൊരു പാട്ടുമായ് മിഥുന്‍ മാനുവലും കൂട്ടരും

തികച്ചും വേറിട്ടൊരു പാട്ടുമായെത്തിയിരിക്കുകയാണ് മിഥുന്‍മാനുവലും കൂട്ടരും. ‘അടി,ഇടി,വെട്ട്’ എന്ന സിനിമയിലെ ആദ്യഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മിഥുന്‍മാനുവല്‍ അഭിനയിക്കുന്ന ചിത്രമാണിത്.

ഫാസ്റ്റ്‌നമ്പര്‍ ഗണത്തില്‍ പെടുത്താവുന്നതാണ് ചിത്രത്തിലെ പുതിയ ഗാനം. ‘ഉസ്മാന്‍ ഞമ്മക്ക് ഡോണാണ്’ എന്ന ഗാനം ഏറെ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. മിഥുന്‍ മാനുവലിനൊപ്പം അബു വളയംകുളം, അനീഷ് വികടന്‍, വിഷ്ണു ഭരതന്‍ എന്നിവരും പാട്ടിലുടനീളം ഇടംനേടിയിട്ടുണ്ട്.

Read more:മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി തീയറ്ററുകളിലേക്ക്; പുതിയ പ്രൊമോ വീഡിയോ

വിഷ്ണു ഭരതനാണ് ‘അടി,ഇടി,വെടി’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.