പ്രണയദിനത്തില്‍ പ്രണയംനിറച്ച് ‘ആയിഷ’യുടെ ടീസര്‍

ഫെബ്രുവരി 14, വാലെന്റൈന്‍സ് ഡേയില്‍ പ്രണയത്തില്‍ ചാലിച്ചൊരു ടീസര്‍കൂടി പുറത്തിറങ്ങി. ‘ആയിഷ’ എന്ന ചിത്രത്തിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രണയമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയമെന്ന് തോന്നുംവിധമാണ് ‘ആയിഷ’യുടെ ടീസര്‍ ഒരുക്കിയിരിക്കുന്നതും.

റഫീക് പഴശ്ശി, ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ്.ആര്‍.എം ഹോംസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളിലെത്തുക.

ഷനവാസാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഷമീര്‍ ജിബ്രാന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ജുബൈര്‍ മുഹമ്മദാണ് സംഗീതം. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.