‘വൈ ദിസ് കൊലവെറി’ സമ്മാനിച്ച ധനുഷും അനിരുദ്ധും വീണ്ടും ഒന്നിക്കുന്നു

ഒരുകാലത്ത് പ്രേക്ഷകര്‍ ഏറെ ഏറ്റുപാടിയ ഗാനങ്ങളിലൊന്നായിരുന്നു ‘ വൈ ദിസ് കൊലവെറി…’ ധനുഷിന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ പാട്ട് പ്രേക്ഷകരുടെ ഇഷ്ടഗാനമായി. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്ന വാര്‍ത്തയാണ് ചലച്ചിത്രലോകം പ്രതീക്ഷയോടെ പങ്കുവെയ്ക്കുന്നത്.

ബിഹൈന്റ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് അനിരുദ്ധ് ഡിഎന്‍എ കോമ്പോ ഉടനെ തിരിച്ചുവരുമെന്ന് വ്യക്തമാക്കിയത്. ( അനിരുദ്ധ്- ധനുഷ് കൂട്ടുകെട്ടിന് ആരാധകര്‍ നല്‍കിയ പേരാണ് ഡിഎന്‍എ) നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചെത്തുന്നത്.

Rad more: ‘മേലെ മേലേ മാനം’; പ്രേക്ഷകമനം കവര്‍ന്ന് ഒരു കവര്‍ സോങ്

‘ത്രി’ എന്ന സിനിമയിലായിരുന്നു യുവസംഗീതസംവിധായകനായ അനിരുദ്ധും നടനായ ധനുഷും ഒരുമിച്ച ‘വൈ ദിസ് കൊലവെറി…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം. മാരിയുടെ ഒന്നാംഭാഗത്തിലും ഇരുവരും ഒരുമിച്ചിരുന്നു. പിന്നീട് നീണ്ട ഇടവേളയായിരുന്നു ഈ കൂട്ടുകെട്ടിന്. ഇരുവരും പിണക്കത്തിലാണെന്ന ചില റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളിലൊന്നും കഴമ്പില്ലെന്നും താനും ധനുഷും അടുത്ത സൃഹൃത്തുക്കളാണെന്നും അനിരുദ്ധ് വ്യക്തമാക്കി.