ദുൽഖറിന്റെ ‘വാൻ’ ഉടൻ; നായികയായി കല്യാണി പ്രിയദർശനും

രാ കാർത്തിക് സംവിധാനം ചെയ്യുന്ന ‘വാൻ’ എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുകയാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും റിലീസായ മഹാനടിക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘വാൻ’. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതുമുതൽ ആരാധകർ കാത്തിരിപ്പിലാണ്.

റോഡ് മൂവി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ദുൽഖർ എത്തുന്നത്. അതേസമയം വാനിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിലൊരു നായിക കല്യാണി പ്രിയദര്‍ശനാണ്. കൃതി സനോണാണ് മറ്റൊരു നായിക. കൂടാതെ തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കെനന്യാ ഫിലിമ്സിന്റെ ബാനറിൽ ജെ ശെൽവ കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ദീനാ ദയലനാണ്‌ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.