ഐസിസി റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി കുല്‍ദീപ് യാദവ്

ഐ.സി.സിയുടെ പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ ചൈനാമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ചരിത്ര നേട്ടം. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കുല്‍ദീപ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തി. കുല്‍ദീപിന്റെ കരിയര്‍ ബെസ്റ്റ് നേട്ടമാണ് രണ്ടാം സ്ഥാനം. റാങ്കിംഗിലെ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല.

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ നാല് ഓവര്‍ എറിഞ്ഞ കുല്‍ദീപ് വെറും 26 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. അഫ്ഗാന്റെ റഷീദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്നറാണ് റാങ്കിംഗില്‍ കുതിച്ചുച്ചാട്ടം നടത്തിയ മറ്റൊരു സ്പിന്നര്‍. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സാന്റ്നര്‍ പത്താം റാങ്കിലെത്തി. ഒപ്പം ഇന്ത്യയുടെ ക്രനാല്‍ പാണ്ഡ്യ 39 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 58-ാം സ്ഥാനത്തെത്തി.