മനോഹരം ഈ പ്രണയഗാനം; കളിക്കൂട്ടുകാരിലെ പുതിയ വീഡിയോ ഗാനം

‘അതിശയന്‍’ ‘ആനന്ദഭൈരവി’ എന്നി സിനിമകളിലൂടെ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ ദേവദാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കളിക്കൂട്ടുകാര്‍. പി കെ ബാബുരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കളിക്കൂട്ടുകാരിലെ പുതിയ വീഡിയോ ഗാനവും പുറത്തിറങ്ങി. മനോഹരമായൊരു പ്രണയഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

‘നീയൊരാള്‍ മാത്രമെന്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബികെ ഹരിനാരായണന്റേതാണ് വരികള്‍. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. നജീം അര്‍ഷാദും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനഹോരമായ ദൃശ്യചാരുതയും ഗാനത്തിലുടനീളം ഇടംനേടിയിട്ടുണ്ട്.

Read more: ‘ഷമ്മി ഹീറോ ആടാ ഹീറോ’, കുമ്പളങ്ങി നൈറ്റ്‌സിലെ മാസ് ഡയലോഗ് ആവര്‍ത്തിച്ച് ഫഹദ്; വീഡിയോ

അതിശയനെ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ പുതിയ ചിത്രവും ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പടിക്കല്‍ ഭാസി തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്. രഞ്ജി പണിക്കര്‍, ഷമ്മി തിലകന്‍, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.