ഗഫൂര്‍ വൈ ഇല്യാസിന്റെ ‘മാര്‍ളിയും മക്കളെ’യും പരിചയപ്പെടുത്തി നിവിൻ പോളി

ഗഫൂര്‍ വൈ ഇല്യാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ളിയും മക്കളും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് നിവിൻ പോളി. ‘പരീത് പണ്ടാരി’യ്ക്ക് ശേഷം ഗഫൂര്‍ വൈ ഇല്യാസ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്ഷന്‍ ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രഞ്ജു വി പോളും ബിനേഷ് ബാബു പണിക്കരും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് ഭാസ്ക്കരാണ്. അതേസമയം ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചോ, മറ്റ് വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.