അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷനുമായി മെസഞ്ചർ

ചില മെസേജുകൾ ചിലപ്പോൾ അയച്ചുകഴിഞ്ഞതിന് ശേഷം വേണ്ടായെന്ന് തോന്നാറുണ്ട്. അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ നേരത്തെ വാട്സാപ്പിൽ ലഭ്യമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ്ബുക്ക് മെസേജിംഗ് ആപ്പ് മെസഞ്ചറും ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

അയച്ച മെസേജ് പത്തു മിനിട്ടിനകം കളയാൻ പറ്റുന്ന തരത്തിലാണ് ഓപ്ഷൻ നിലവിൽ വന്നിരിക്കുന്നത്. ചൊവ്വാഴ്ച്ച പുറത്തിറക്കിയ പുതിയ ഫീച്ചറിലാണ് അയച്ച മെസേജ് റിമൂവ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.

മെസേജിന്റെ സ്ഥാനത്ത് മെസേജ് റിമൂവ് ചെയ്തതായുള്ള വിവരമായിരിക്കും മെസേജ് ലഭിക്കേണ്ട വ്യക്തിക്ക് ഈ സൗകര്യം നിലവിൽ വന്നതോടെ കാണാൻ സാധിക്കുക.

 

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.