കളിക്കൂട്ടുകാരിലെ മൈലാഞ്ചിപ്പാട്ട്; വീഡിയോ

‘അതിശയന്‍’ ‘ആനന്ദഭൈരവി’ എന്നി സിനിമകളിലൂടെ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ ദേവദാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കളിക്കൂട്ടുകാര്‍. പി കെ ബാബുരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കളിക്കൂട്ടുകാരിലെ പുതിയ വീഡിയോ ഗാനവും പുറത്തിറങ്ങി. മനോഹരമായൊരു ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

‘മൈലാഞ്ചി ചോപ്പണിഞ്ഞേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസനും റിമി ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മൈലാഞ്ചി കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

അതിശയനെ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ പുതിയ ചിത്രവും ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പടിക്കല്‍ ഭാസി തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്. രഞ്ജി പണിക്കര്‍, ഷമ്മി തിലകന്‍, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.