ശ്രദ്ധേയമായി ‘സൂത്രക്കാരനി’ലെ പുതിയ വീഡിയോ ഗാനം

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരന്‍’. അനില്‍ രാജ്‌ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മനോഹരമായൊരു സ്‌നേഹഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

‘പച്ചപ്പൂമ്പട്ടു…’എന്നു തുടങ്ങുന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. വിച്ചു ബാലമുരളിയാണ് രചനയും സംഗീതവും. പി ജയചന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘ഇര’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഗോകുല്‍ നായകനായി എത്തുന്ന ചിത്രമാണ് ‘സൂത്രക്കാരന്‍’. ഗോകുലിനൊപ്പം മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, പത്മരാജ് സതീഷ്, ജേക്കബ് ഗ്രിഗറി, മനോജ് ഗിന്നസ്, ശ്രീകുമാര്‍, വിജിലേഷ്, ബാലു ആര്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Read more: ദേ, ആ പറക്കുന്നത് ടൊവിനോയല്ലേ…! വൈറലായി താരത്തിന്റെ സാഹസിക വീഡിയോ

സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയും ടോമി കെ വര്‍ഗീസും’ വിച്ചു ബാലമുരളിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനില്‍ നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സിയാന്‍ ശ്രീകാന്ത് എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.