ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശ്രീദേവിയുടെ സാരി ലേലം ചെയ്ത് ബോണി കപൂർ

ഇന്ത്യൻ സിനിമ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത അത്ഭുത പ്രതിഭയായിരുന്നു ശ്രീദേവി. അഭിനയത്തിലെ വ്യത്യസ്ഥതയും രൂപ ഭംഗിയും ശ്രീദേവി എന്ന നടിയെ മറ്റ് നടിമാരിൽ നിന്നും മാറ്റിനിർത്തി. ഇന്ത്യൻ സിനിമ ലോകത്തിന് തീരാ നഷ്ടമായിതത്തീർന്ന താരത്തിന്റെ അഭാവത്തിലും താരത്തിന്റെ പേരിലൂടെ കരുണൈ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറാൻ ഒരുങ്ങുകയാണ് നടനും ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ.

ശ്രീദേവിയുടെ സാരികൾ ലേലം ചെയ്ത് കിട്ടുന്ന പണം കാരുണ്യ പ്രവർത്തങ്ങൾക്കായി ഉപയോഗിക്കാനാണ് ബോണി കപൂറിന്റെ തീരുമാനം. ഈ വരുന്ന ഫെബ്രുവരി 24 – ആം തിയതി ശ്രീദേവിയുടെ ഒന്നാം ചരമ വാർഷികമാണ് ഇതിനോടനുബന്ധിച്ചാണ് സാരികൾ ലേലം ചെയ്യാൻ കുടുംബം തീരുമാനിച്ചിരിക്കുന്നത്. 40, ൦൦൦ രൂപമുതലാണ് സാരികളുടെ ലേലത്തുക ആരംഭിക്കുന്നത്. വെബ്‌സൈറ്റിലൂടെയാണ് ലേലം നടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന തുക മുഴുവൻ കുട്ടികളുടെയും സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി ഉപയോഗിക്കാനാണ് തീരുമാനമെന്നും കുടുംബം അറിയിച്ചു.