ആസിഡ് ആക്രമണത്തിന്റെ കഥയുമായി ‘ഉയരെ’; ഫസ്റ്റ് ലുക്ക് പുറത്ത്

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഉയരെ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തെത്തി. പാര്‍വതിയും ടോവിനോ തോമസും ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ഈ മൂന്നു താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് തയാറാക്കിയിരിക്കുന്നതും.

ആസിഡ്ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെജീവിതമാണ് ഉയരെ എന്ന ചിത്രത്തിന്റെ പ്രമേയം. പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വ്വതി വേഷമിടുന്നത്.

Read more:‘രാക്ഷസന്‍’ തെലുങ്കിലേക്ക്; നായികയായി അനുപമ പരമേശ്വരന്‍

അതേസമയം മലയാളത്തിലും ഹിന്ദിയിലും ലക്ഷ്മിയുടെ ജീവിതകഥപ്രമേയമാക്കി സിനിമ ഒരുങ്ങുന്നുണ്ട്. ഹിന്ദിയില്‍ ദീപിക പദുക്കോണാണ് ലക്ഷ്മി ആയി വേഷമിടുന്നത്. ഹിന്ദിയില്‍ മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ്ആണ്മലയാളത്തില്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.