നോവുണര്‍ത്തി പാപ്പാ; ഹൃദയംതൊട്ട് പേരന്‍പിലെ പുതിയ ഗാനം

തീയറ്ററുകളില്‍ പ്രേക്ഷകരുടെ ഹൃദയംതൊട്ട് മുന്നേറുകയാണ് ‘പേരന്‍പ്’ എന്ന ചിത്രം. കാഴ്ചക്കാരന്റെ ഹൃദയത്തിലേക്ക് അത്രമേല്‍ ആഴ്ത്തില്‍ വേരൂന്നിയിറങ്ങുന്നുണ്ട് അമുദവന്‍ എന്ന അച്ഛനും പാപ്പാ എന്ന മകളും.

റാമിന്റെ സംവിധാനമികവില്‍ ഒരുങ്ങിയ ചിത്രം കാഴ്ചക്കാരന്റെ ഉള്ളുലയ്ക്കുന്നുണ്ട്. അത്രമേല്‍ തീവ്രമാണ് അമുദവന്‍ എന്ന മമ്മൂട്ടി കഥാപാത്രവും പാപ്പയെന്ന സാധനയും. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ് ചിത്രത്തിലെ ഒരു ഗാനവും.

പേരന്‍പിലെ ‘വാന്‍തൂരല്‍’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കൊടിയ വേദനകളിലും കെടാതെ നില്‍ക്കുന്ന ഒരു അച്ഛന്റെയും മകളുടെയും സ്‌നേഹമാണ് ഗാനത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ശ്രീറാം പാര്‍ത്ഥ സാരഥി ആണ് ആലാപനം.

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.