‘ദിലീപ് കമ്മാരനായത് ഇങ്ങനെ’; ‘കമ്മാര സംഭവ’ത്തിന്റെ മേക്കിങ് വീഡിയോ കാണാം..

ദിലീപ് നായകനായി എത്തി നിരവധി നിരൂപക പ്രശംസ നേടിയ ചിത്രമാണ് കമ്മാര സംഭവം. ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു മനുഷ്യന്റെ മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ, മൂന്ന് വ്യത്യസ്ഥ രൂപത്തിലെത്തുന്ന ദിലീപിനെയാണ് മേക്കിങ് വീഡിയോയിൽ കാണുന്നത്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.കമ്മാരൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ 3 കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ദിലീപാണ് കമ്മാരനായെത്തുന്നത്.. 20 കോടിയിലധികം മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.

ചിത്രത്തിൽ ദിലീപിന്റെ നായികയായി വേഷമിടുന്നത്  നമിത പ്രമോദാണ്. സിദ്ധിഖ്, ഇന്ദ്രൻസ്, നെടുമുടി വേണു, സിദ്ധാർഥ്, ബോബി സിംഹ, അലസിയർ, ശ്വേതാ മേനോൻ തുടങ്ങി വമ്പൻ താരനിരകൾ ഒന്നിച്ച ചിത്രമാണ് കമ്മാര സംഭവം.

Read also: ‘നീ ജെസ്റ്റ് ഒന്ന് ചേട്ടാന്ന് വിളിച്ചേ’..സൗബിന് ആശംസയുമായി കുമ്പളങ്ങി ടീം; വീഡിയോ കാണാം…

തമിഴ് ചലച്ചിത്ര അഭിനേതാവായ സിദ്ധാർഥ്  അഭിനയിക്കുന്ന ആദ്യത്തെ മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. രാമലീലയ്ക്ക്  ശേഷം ദിലീപ് അഭിനയിച്ച  ചിത്രമാണിത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രവുമാണ് കമ്മാര സംഭവം.

അതേസമയം കോടതി സമക്ഷം ബാലൻ വക്കീലാണ് ദിലീപിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വിക്കൻ വക്കീലായി ദിലീപ് എത്തുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് മമ്തയും പ്രിയ ആനന്ദുമാണ്.

‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ദിലീപ്- ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രമാണിത്.

 

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.