‘ഇന്ത്യന്‍ പ്രണയകഥ’യിലെ ഗാനംപോല്‍ ‘എല്‍കെജി’യിലും ഒരു ഗാനം; വരവേറ്റ് തമിഴകം

ഒരു നോട്ടംകൊണ്ടുപോലും അസാമാന്യമായി അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. കഥാപാത്രങ്ങലിലെ വിത്യസ്തതകൊണ്ടും അഭിനയമികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഫഹദ് ഫാസില്‍ രാഷ്ട്രീയക്കാരനായി എത്തിയ ചിത്രമായിരുന്നു ‘ഒരു ഇന്ത്യന്‍ പ്രണയകഥ’. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു ഈ ചിത്രം.

ചിത്രത്തിലെ നേതാവ്… എന്നു തുടങ്ഹുന്ന ഗാനവും ഏറെ ശ്രദ്ധ നേടി. ആനുകാലിക രാഷ്ട്രീയ പശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനം ചലച്ചിത്രലോകത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തോട് സാമ്യം തോന്നുന്ന ഒരു തമിഴ് ഗാനമാണ് ശ്രദ്ധേയമാകുന്നത്. ‘എല്‍കെജി’ എന്ന തമിഴ് ചിത്രത്തിലോതാണ് ഈ ഗാനം. തമിഴിലെ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയാണ് എല്‍കെജി. തമിഴകത്ത് സൂപ്പര്‍ഹിറ്റാവുകയാണ് ഈ ഗാനം. ആര്‍ ജെ ബാലാജിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. കെ ആര്‍ പ്രഭുവാണ് എല്‍കെജിയുടെ സംവിധായകന്‍.

ഇന്ത്യന്‍ പ്രണയകഥയിലെ രംഗങ്ങള്‍ എല്‍കെജി എന്ന സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടെന്ന് ആര്‍ ജെ ബാലാജി തന്നെ നേരത്തെ വ്യക്തമാക്കിയിരിന്നു. തമിഴ്‌നാട്ടിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളെയും എല്‍കെജിയില്‍ ആക്ഷേപ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Read more:മനോഹരം കുമ്പളങ്ങി നൈറ്റ്‌സിലെ ഈ ‘സൈലന്റ് ക്യാറ്റ്’ ഗാനം: വീഡിയോ

2013 ലാണ് ഒരു ഇന്ത്യന്‍ പ്രണയകഥ വെള്ളിത്തിരയിലെത്തിയത്. സത്യന്‍ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധാനം. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന. അമില പോളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഒരു ഇന്ത്യന്‍ കഥയില്‍ അയ്മനം സിദ്ധാര്‍ഥ് എന്ന യുവ രാഷ്ട്രീയ നേതാവായിട്ടായിരുന്നു ഫഹദ് ഫാസില്‍ എത്തിയത്. ഇന്നസെന്റും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തമിഴിലെ എല്‍കെജി തീയറ്ററുകളിലെത്തുന്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന മലയാള ചിത്രത്തെ ഓര്‍ത്തെടുക്കുകയാണ് പ്രേക്ഷകര്‍ പലരും.