ഞാനുള്ളപ്പോള്‍ നിനക്കെന്തിനാ ചങ്ങാതി സ്പൂണ്‍; ശ്രദ്ധേയമായി ഒരു സ്‌നേഹവീഡിയോ

March 4, 2019

ടിക് ടോക് വീഡിയോകള്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചേറെയായി. അത്ഭുതവും കൗതുകവും ചിരിയും നോവുമൊക്കെ ഉണര്‍ത്തുന്ന നിരവധി ടിക് ടോക്ക് വീഡിയോകളാണ് ഓരോ ദിവസവും പ്രേക്ഷകര്‍ക്കു മുമ്പിലേക്കെത്തുന്നത്. വിത്യസ്തങ്ങളായ ഇത്തരം വീഡിയോകള്‍ നിറഞ്ഞ കൈയടിയോടെ സ്വീകരിക്കാറുണ്ട് കാഴ്ചക്കാര്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ് ഇത്തരത്തില്‍ ഒരു ടിക് ടോക്ക് വീഡിയോ.

ചിരിയുണര്‍ത്തുന്ന വെറുമൊരു ടിക് ടോക്ക് വീഡിയോ അല്ല ഇത്. മറിച്ച് മനോഹരമായൊരു സ്നേഹവീഡിയോയാണ്. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയാറില്ലേ. പണ്ടുള്ളവര്‍ അത് വെറുതെ പറഞ്ഞുവെച്ചതല്ല. ചില ചങ്ങാതികള്‍ അങ്ങനെയാണ്. ഇത്തരത്തില്‍ ഒരു ചങ്ങാത്തത്തിന്‍രെ വീഡിയോയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ഒരു സദ്യ കഴിക്കാനിരിക്കുകയാണ് രണ്ട് സുഹൃത്തുക്കള്‍. ഒരാളുടെ വലംകൈ ഒടിഞ്ഞിരിക്കുന്നു. സ്പൂണുകൊണ്ട് കഴിക്കാന്‍ കഷ്ടപ്പെടുന്ന ഈ സുഹൃത്തിന് തൊട്ടരികില്‍ ഇരുന്ന ചങ്ങാതി ഒരു മടിയും കൂടാതെ ചോറ് വാരി നല്‍കുകയാണ്. ഭംഗിയേറെയാണ് ഈ വാരിയൂട്ടലിന്. വിവിധ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ ഇതിനോടകംതന്നെ ഈ സ്നേഹവീഡിയോ തരംഗമായി. നിരവധി പേരാണ് മനോഹരമായ ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.

അതേസമയം ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് ടിക് ടോക്ക്. പുതിയ തീരുമാനപ്രകാരം 13 വയസില്‍ താഴെയുള്ളവര്‍ക്ക് ടിക് ടോക്കില്‍ പ്രൊഫൈല്‍ ആരംഭിക്കാനോ സന്ദേശങ്ങള്‍ അയയ്ക്കാനോ വീഡിയോ അപ് ലോഡി ചെയ്യാനോ സാധിക്കില്ല. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി.

Read more:ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ലൊക്കേഷനില്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നിയമലംഘനം നടത്തിയതിന്റെ പേരില്‍ കമ്മീഷന്‍ ടിക്ക് ടോക്കിന് 55 ലക്ഷം ഡോളര്‍ (ഏകദേശം39.14 കോടയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്. കുട്ടികളുട സ്വകാര്യ സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് കര്‍ശനമായി പാലിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണം. എന്നാല്‍ ടിക് ടോക്ക് ആപ്ലിക്കേഷനില്‍ പലപ്പോഴും ഈ നിയമം ലംഘിക്കപ്പെടുന്നുണ്ട്. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ പിഴ ചുമത്തിയതും പുതിയ നിര്‍ദ്ദേശം മുന്നേട്ടുവെച്ചതും.