കുട്ടി ഡാൻസുകാരിയുടെ പ്രകടനം കണ്ട് അമ്പരന്ന് നാട്ടുകാർ; വൈറൽ വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ കൗതുകമായ് ഒരു കുട്ടി ഡാൻസുകാരി. മേളത്തിന്റെയും ആഘോഷത്തിന്റെയും ആവേശം ഒട്ടും ചോര്‍ന്നുപോകാതെ വലിയ ചേട്ടന്മാർക്കൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തുകയാണ് ഒരു കുട്ടി പെൺകുട്ടി. ചുറ്റും കൂടിയ ആളുകൾക്കൊപ്പം പാട്ടിന് കിടിലൻ ചുവടുകൾ വയ്ക്കുന്ന ഈ മിടുക്കി പെൺകുട്ടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.

‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന ചിത്രത്തിലെ ‘ഡപ്പ് ഡപ്പ്…ഡപ്പ് ഡപ്പ്’ എന്ന ഗാനത്തിനാണ് ഈ കുട്ടികുറുമ്പി ചുവടുവയ്ക്കുന്നത്. പാട്ടിനൊപ്പം ആടിപ്പാടുന്ന ഈ പെൺകുട്ടിയ്ക്ക് പിന്നാലെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ. ആരോ പകര്‍ത്തി, സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ കുട്ടി ആരാണെന്നോ എവിടെയാണ് ഇത് നടക്കുന്നതെന്നോ വ്യക്തമല്ല. എങ്കിലും ഇത്ര ചെറുപ്പത്തിലേ ഇത്ര മനോഹരമായി നൃത്തം ചെയ്യുന്ന ഈ മോൾ വലുതാകുമ്പോൾ എത്ര മനോഹരമായി ഡാൻസ് ചെയ്യുമെന്നൊക്കെയാണ് മിക്കവരും കമന്റ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഈ കുട്ടിത്താരത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് എത്തുന്നത്.

Read also: ബാറ്റിങ്ങിൽ വിസ്മയിപ്പിച്ച് നാലുവയസുകാരി; കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം…

അടുത്തിടെ ഒരു പച്ചകുപ്പായക്കാരി പാർവതിയുടെ വിഡിയോയും ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആനയടിപ്പൂരത്തെ ആഘോഷമാക്കിയ പാർവതിക്ക് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിരവധിയാണ് ആരാധകർ. അതിന്  പിന്നാലെ വാദ്യമേളക്കാർക്കൊപ്പം കൊട്ടി പാടി നൃത്തം ചെയ്യുന്ന മറ്റൊരു പെൺകുട്ടിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഈ ചേച്ചിമാരെയൊക്കെ കടത്തിവെട്ടുന്ന കിടിലൻ പ്രകടനവുമായി ഈ കുഞ്ഞിമോൾ എത്തിയത്.

ഇപ്പോൾ പല കലാകാരന്മാരെയും കണ്ടെത്തുന്ന വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ  മീഡിയ. ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെറുതെ പങ്കുവെയ്ക്കപ്പെടുന്ന ചില വീഡിയോകളിലൂടെ വൈറലാകുന്നവരും നിരവധിയാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു കുട്ടിത്താരം. വൈറലായ ഗാനം കാണാം..