ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. മൂന്നു ഭീകരരെ സൈന്യം വളഞ്ഞു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയത്. തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

അതേസമയം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.

എന്നാൽ പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ വിങ് കമാന്റർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാന  മന്ത്രി ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. പാക്കിസ്ഥാന്റെ പാർലമെന്റ് സമ്മേളനത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.

ഇന്ത്യൻ വൈമാനികനെ വിട്ടുകിട്ടുന്നതിനായി ലോക രാജ്യങ്ങളെ ഉപയോഗിച്ച് പാക്കിസ്ഥാന്റെ നടപടികൾക്ക് മേൽ ശക്തമായ സമ്മർദം ചെലുത്താൻ സാധ്യമായതിനാലാണ് ഇത്ര പെട്ടന്ന് അഭിനന്ദനെ വിട്ടുനൽകാൻ പാക്കിസ്ഥാൻ സമ്മതിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.