‘നീ ജെസ്റ്റ് ഒന്ന് ചേട്ടാന്ന് വിളിച്ചേ’..സൗബിന് ആശംസയുമായി കുമ്പളങ്ങി ടീം; വീഡിയോ കാണാം…

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ സൗബിന് ആശംസയുമായി കുമ്പളങ്ങി നൈറ്റ്സ് ടീം.  ചിത്രത്തിലെ സൗബിന്റെ ഒരു മനോഹര വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കുമ്പളങ്ങി ടീം അഭിന്ദനം അറിയിച്ചത്. സൗബിനും ഷെയ്ൻ നിഗവും ഒന്നിച്ചുള്ള ഈ കോമ്പിനേഷൻ സീനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

‘നീ ജെസ്‌റ്റൊന്ന് ചേട്ടാന്ന് വിളിച്ചേ….കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി…’ എന്നുള്ള ചിത്രത്തിലെ രസകരമായ വീഡിയോയാണ്  ടീം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അനശ്വരമാക്കിയത്. സജി എന്ന കഥാപാത്രമാണ് തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധ്വാനം നല്‍കിയ കഥാപാത്രമെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read also: നട്‌സും ആരോഗ്യവും അറിഞ്ഞിരിക്കാം ചില രഹസ്യങ്ങൾ… 

ഫഹദ് ഭാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

അതേസമയം സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ സാഹിറിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.

സൗബിന്‍ സാഹിറിനൊപ്പം മലയാളികളുടെ പ്രിയതാരം ജയസൂര്യയ്ക്കും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ക്യാപ്റ്റന്‍’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെത്തേടി പുരസ്‌കാരമെത്തിയത്.