പൃഥ്വിയെ പൊട്ടിച്ചിരിപ്പിച്ച ആ ആരാധിക ദാ ഇവിടെയുണ്ട്; രസകരമായ വീഡിയോ കാണാം..

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവടുവെയ്ക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം ആരാധകരുടെ കമന്റിന് നൽകുന്ന രസകരമായ മറുപടി പലപ്പോഴും വൈറലാകാറുണ്ട്.

താരത്തിന്റെ പ്രായം സംബന്ധിച്ചുള്ള രസകരമായ കമന്റുകൾക്കും കിടിലൻ മറുപടികളാണ് പൃഥ്വി നൽകാറുള്ളത്. ഇപ്പോഴിതാ ലൂസിഫറിന്റെ വിശേഷങ്ങളുമായി ദുബായിൽ എത്തിയ പൃഥ്വിയുടെ നെറ്റി ചുളിപ്പിച്ച ഒരു ആരാധികയാണ് സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്. ഫ്ലവേഴ്‌സ് എഫ് എം 947 ലെ മേഘയാണ് വേദിയെ പൊട്ടിച്ചിരിപ്പിച്ച ആ ആരാധിക.

ദുബായിൽ ലൂസിഫർ എന്ന ചിത്രത്തിൻ്റെ പ്രസ്സ് മീറ്റിൽ വച്ചാണ്
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജിൽ വച്ച് താൻ പൃഥ്വിയുടെ നെറ്റിചുളിപ്പിച്ച രസകരമായ കഥ മേഘ പറയുന്നത്. മേഘ പറഞ്ഞ കഥയ്ക്ക് മറുപടിയുമായി എത്തിയ പൃഥ്വി ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് നമിത പ്രമോദ്  തന്റെ പ്രായത്തെ ഓർമിപ്പിച്ച രസകരമായ കഥയും പറഞ്ഞു. നമിത മൂന്നാം ക്ലാസ് മുതലേ ഞാൻ പൃഥ്വിയുടെ ആരാധകനാണെന്ന് പറഞ്ഞപ്പോഴും തന്റെ നെറ്റി ചുളിഞ്ഞുവെന്ന് താരം പറഞ്ഞതോടെ വീണ്ടും വേദിയിൽ ചിരി പടർന്നു..

Read also: ധോണിക്കൊപ്പം ആറ് ഭാഷകള്‍ സംസാരിച്ച് കുട്ടിസിവ; കൈയടിച്ച് സോഷ്യല്‍ മീഡിയ

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വേദിയിൽ വച്ച് പൃഥ്വിയുടെ കൈയ്യിൽ നിന്നും സമ്മാനം വാങ്ങിയ മേഘയോട് ഭാവിയിൽ ആരാകാനാണ് ആഗ്രഹമെന്ന് പൃഥ്വി ചോദിച്ചപ്പോൾ തനിക്ക് ലാലേട്ടന്റെ നായികയാകാനാണ് ആഗ്രഹമെന്നാണ് പറഞ്ഞത്. ഇതുകേട്ടപ്പോൾ പൃഥ്വിയുടെ നെറ്റി ചുളിഞ്ഞെന്നാണ് മേഘ പറഞ്ഞത്. എന്നാൽ രണ്ടാം ക്ലാസിൽ വച്ച് ചോദിച്ച ചോദ്യത്തെക്കുറിച്ച് ഇന്നും താൻ കേട്ടപ്പോൾ തന്റെ നെറ്റി ചുളിഞ്ഞുവെന്നും എന്നാൽ ഇപ്പോൾ അത് മുഖത്ത് കാണാതെ മറച്ചുവയ്ക്കാൻ തൻ പഠിച്ചുവെന്നും അന്ന് തനിക്ക് അത് മറച്ചുവയ്ക്കാൻ അറിയില്ലായിരുന്നുമെന്നുമാണ് പൃഥ്വി പറഞ്ഞത്.

പൃഥ്വിയുടെ നെറ്റി ചുളിപ്പിച്ച മേഘയുടെ രസകരമായ ചോദ്യം കേൾക്കാം..

മലയാള സിനിമാലോകം അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ചലച്ചിത്ര താരം പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിൽ എത്തും.