മെട്രോ ജോലിക്കിടെ അതിശയിപ്പിക്കുന്ന ഡാന്‍സ്; പ്രഭുദേവയ്ക്കും മേലെ എന്ന് സോഷ്യല്‍ മീഡിയ

കലാകാരന്മാര്‍ക്ക് പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും വലിയ വാതായനങ്ങളാണ് സോഷ്യല്‍ മീഡിയ ഇക്കാലത്ത് തുറക്കുന്നത്. അറിയപ്പെടാതിരുന്ന പല കലാകാരന്മാരും ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ജന ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയിരിക്കുന്നു. കൗതുകകരവും അതിശയകരവുമായ പ്രകടനങ്ങള്‍ക്കാണ് മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെ. വിറകു വെട്ടുന്നതിനിടയില്‍ പാട്ടു പാടിയും കാന്റീനിലെ ജോലിക്കിടയില്‍ ഗാനം ആലപിച്ചുമെല്ലാം പലരും സോഷ്യല്‍ മീഡിയയുടെ കൈയടി നേടുന്നു. വിശ്രമ വേളകളെ ആനന്തകരമാക്കുന്ന ഇത്തരം മനോഹര പ്രകടനങ്ങള്‍ കാഴ്ചക്കാരനില്‍ സന്തോഷം നിറയ്ക്കുന്നു.

തെഴില്‍ സമയത്തെ ചെറിയ ഇടവേള ആന്ദകരമാക്കിയ ഒരു തൊഴിലാളിയാണ് താരമാകുന്നത്. നല്ല കിടിലന്‍ ഡാന്‍സാണ് ഈ തൊഴിലാളിയെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാക്കുന്നത്. ഈ മനോഹര പ്രകടനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കഴിഞ്ഞ മാസം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഈ മനോഹര വീഡിയോ ഇപ്പോഴും പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

ആരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് ഈ കലാകാരന്റെ പ്രകടനം. അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയുമാണ് താരത്തിന്റെ ഡാന്‍സ്. ഒരു മിനിറ്റില്‍ കുറവ് മാത്രമാണ് ദൈര്‍ഘ്യമെങ്കിലും ഈ വീഡിയോയ്ക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെ. മറ്റ് തൊഴിലാളികള്‍ ഈ കലാകാരന്‍റെ പ്രകടനത്തെ ആസ്വദിക്കുന്നതും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.  മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ഈ കലാകാരന്റെ പ്രകടനത്തിന് ലഭിക്കുന്നതും.

Read more:”ഞാന്‍ സായൂ, സിത്താരക്കുട്ടിന്റെ മോള്”; പാട്ടിനൊപ്പം പരിചയപ്പെടുത്തലുമായി ഗായിക സിത്താരയുടെ മകള്‍: വീഡിയോ

അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ഹരമായി മാറിയ താരമാണ് പ്രഭു ദേവ. വെള്ളിത്തിരയില്‍ പകരക്കാരനില്ലാത്ത നൃത്ത പ്രതിഭ. എന്നാല്‍ മെട്രോ ജോലിക്കിടെയുള്ള തൊഴിലാളിയുടെ നൃത്തം പ്രഭു ദേവയുടെ പ്രകടനത്തിനും മേലെയാണെന്നാണ് പലരുടെയും കമന്‍റ്. എന്തായാലും വെള്ളിത്തിരയില്‍ പ്രഭു ദേവ കൈയടി നേടുന്പോള്‍ സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ് ഈ കലാകാരന്‍.