‘വരിക വരിക സഹജരേ..’ ആവേശം കൊള്ളിച്ച ദേശഭക്തി ഗാനം ‘ലൂസിഫറി’ലൂടെ വീണ്ടും കേൾക്കാം; വീഡിയോ കാണാം…

March 23, 2019

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ‘വരിക വരിക സഹജരേ’ എന്നു തുടങ്ങുന്ന ദേശഭക്തിഗാനത്തിന്റെ പുതിയ പതിപ്പാണ് ലൂസിഫറിലെ ആദ്യഗാനം.ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ദീപക് ദേവ് തയാറാക്കിയ ഗാനം ആലപിച്ചിരിക്കുന്നത്  മുരളി ഗോപിയാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത് ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സസ്പെന്‍സ് ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

Read more: പ്രിയദർശിനിയായി മഞ്ജു; ‘ലൂസിഫർ തനിക്ക് ഡബിൾ ലോട്ടറി’- മഞ്ജു വാര്യർ…

പൃഥിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായ് കാത്തിരുന്നത്. ഈ പ്രതീക്ഷയ്ക്ക് മാറ്റു കൂടുന്ന തരത്തിലാണ് ചിത്രത്തിലെ പോസ്റ്ററുകളും ഗാനവും ട്രെയ്‌ലറുമെല്ലാം. സംവിധായകനായ ഫാസിലും അഭിനേതാവായി ചിത്രത്തിലെത്തുന്നു. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് .

ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്.  മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. അതേസമയം വിത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഗായിക ഉഷാ ഉതുപ്പാണ് ചിത്രത്തിലെ ലൂസിഫര്‍ ആന്തം ആലപിക്കുന്നത്. മുരളീ ഗോപിയുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.