പ്രണയവും രാഷ്ട്രീയവും പറഞ്ഞ് ‘ഡിയർ കോമ്രേഡ്’; ടീസർ കാണാം..

കുറഞ്ഞ സിനിമകളിലൂടെത്തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത് നായകനാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഢി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് താരം സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ടവനായി മാറിയത്. വിജയ് ദേവരകൊണ്ട നായകനാവുന്ന എറ്റവും പുതിയ ചിത്രം ‘ഡിയര്‍ കോമ്രേഡി’ന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഒരു ഗാനത്തിന്റെ അകമ്പടിയോടെ ആരംഭിക്കുന്ന ടീസർ ഒരു ക്യാംപസ് പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് നൽകുന്നത്. ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും പറയുന്ന ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രമെത്തുന്നത്.

ഗീതാ ഗോവിന്ദത്തിനു ശേഷം രാഷ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും നായികാ നായകന്മാരായി എത്തുന്ന ചിത്രം കൂടിയാണ് ഡിയർ കോമ്രേഡ്. ഇരുവരും ഒന്നിച്ച  ഗീതാ ഗോവിന്ദം സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു.

Read also: ‘പതിനെട്ടാം പടി’യിലെ ജോൺ എബ്രഹാം പാലയ്ക്കലിനെ ഏറ്റെടുത്ത് ആരാധകർ

ചിത്രത്തിൽ മലയാളി നടി ശ്രുതി രാമചന്ദ്രനും  ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സുജിത്ത് സാരംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ  ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. മൈത്രി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാലു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

ഈ വർഷം മെയ് 31 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി പുറത്തിറങ്ങും.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.