ആദ്യം ഞെട്ടിച്ചു, പിന്നെ ചിരിപ്പിച്ചു; വൈറലായി വിജയ് സേതുപതിയുടെയും മകന്റെയും വീഡിയോ

നടൻ വിജയ് സേതുപതിക്ക് ആരാധകർ ഏറെയാണ്. തമിഴ് സിനിമകളിൽ നിറസാന്നിധ്യമായി മാറിയ വിജയ് സേതുപതിക്ക് കേരളക്കരയിലും ആരാധകർ ഏറെയാണ്. താരത്തിന്റെ വിശേഷങ്ങൾ ഏറെ ആവേശത്തോടെതാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മകൻ സൂര്യയും ഒന്നിച്ചുള്ള വിജയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

അച്ഛനും മകനും തമ്മിൽ പൊരിഞ്ഞ തല്ല് നടക്കുകയാണ്. അതും കട്ടിൽ വെച്ച്. മകനെ ഇടിച്ച് അവനെ കീഴ്പ്പെടുത്തിയ ശേഷം അവന്റെ തലമുടിയിൽ പിടിച്ച് വലികുന്ന താരത്തിന്റെ വീഡിയോ കണ്ട് ആരാധകർ അമ്പരന്നു. കാര്യം പിടികിട്ടാത്ത ആരാധകർ അകെ കൺഫ്യുഷനായി പക്ഷെ മകനെ കീഴ്പ്പെടുത്തിയ ശേഷം കെട്ടിപിടിച്ച് വന്നൊരു മുത്തം നല്കുന്നതു കണ്ടതോടെയാണ് ആരാധകർക്ക് ആശ്വാസമായത്.

വിജയ് സേതുപതി നായകനായി എത്തുന്ന സിന്ധുബാദ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് രസകരമായ വീഡിയോ പകർത്തിയത്. ചിത്രത്തിൽ വിജയ് സേതുപതിയുടെ മകൻ സൂര്യയും അഭിനയിക്കുന്നുണ്ട്. എസ് യു അരുൺ കുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് അഞ്ജലിയാണ്.

Read also: ‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും

സംവിധായകൻ എസ് യു അരുൺ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും സിന്ദുബാദിനുണ്ട്. ‘പന്നിയാരും പത്മിനിയും’, ‘സേതുപതി’ എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങൾ. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് ആരാധകർ.

സിന്ദുബാദിൽ യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് എസ് എൻ രാജരാജൻ പ്രൊഡക്ഷൻസാണ്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്‌തതു മുതൽ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.