ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് ആവേശം പകർന്ന് കുട്ടിസിവ

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഒരുപാട് ആരാധകരുള്ള താരമാണ് മാഹേന്ദ്ര സിങ് ധോണിയുടെ മകൾ കുഞ്ഞു സിവ. സിവയുടെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഐ പി എല്ലിലെ ഓരോ മത്സരത്തിനും അച്ഛനും അമ്മയ്ക്കുമൊപ്പം എത്താറുള്ള കുട്ടിത്താരം കളിക്കാരുടെയും ആരാധകരുടെയും കണ്ണിലുണ്ണിയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഓരോ മത്സരം നടക്കുമ്പോഴും ഗ്യാലറിയിൽ ഇരുന്ന് ആർപ്പുവിളിക്കാറുള്ള ഈ കുട്ടിത്താരത്തിന്റെ വീഡിയോകൾ ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ കളിക്ക് ശേഷം സുരേഷ് റെയ്നയ്ക്ക് സിവ നൽകിയ ചുംബനമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈഡൻ ഗാർഡൻസിൽ വച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് നടത്തിയ മത്സരത്തിന് ശേഷമാണ് ഈ അസുലഭ മുഹൂർത്തം. കളിക്കളത്തിൽ ധോണിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സിവയുടെ അടുത്തെത്തിയ റെയ്ന ഒരു ഉമ്മ ചോദിച്ചു. ഉടനെ ഒട്ടും മടി കാണിക്കാതെ സിവ റെയ്നയ്ക്ക് കവിളിൽ ഒരു ഉമ്മയും നൽകി. രവീന്ദ്ര ജഡേജയ്ക്കും ധോണിക്കുമൊപ്പമാണ് കുട്ടിസിവ റെയ്നയ്ക്ക് മുത്തം നൽകിയത്.


ആരാധകരുടെ പ്രിയപ്പെട്ട സിവ പണ്ടേയ്ക്ക് പണ്ടേ  സമൂഹ മാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. മലയാളത്തില്‍ പാട്ടു പാടിയും തമിഴ് പറഞ്ഞും ധോണിക്കൊപ്പം ഡാന്‍സ് ചെയ്തുമെല്ലാം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് ഈ കുട്ടിത്താരം. കഴിഞ്ഞ ദിവസം സിവയുടെ ഒരു അടിപൊളി ഡാൻസും വൈറലായിരുന്നു. തമിഴിലെ ഒരു കിടിലന്‍ പാട്ടിനാണ് കുട്ടിസിവ ഡാന്‍സ്‌ചെയത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലുള്ള മത്സരം വീക്ഷിക്കാനെത്തിയതായിരുന്നു സിവ. അച്ഛന്‍ ധോണി ബാറ്റിങില്‍ വിസ്മയം തീര്‍ത്തപ്പോള്‍ നൃത്തം ചെയ്ത് താരമായത് മകള്‍ കുട്ടി സിവ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *