‘നീ മുകിലോ…’; മനോഹരം ‘ഉയരെ’യിലെ ഈ പ്രണയ ഗാനം

ഉള്ളിലുറങ്ങിക്കിടക്കുന്ന പ്രണയഭാവങ്ങളെ മെല്ലെയുണര്‍ത്താന്‍ പാട്ടോളം വരില്ല മറ്റൊന്നും. അത്രമേല്‍ ആര്‍ദ്രമാണ് ചില പ്രണയഗാനങ്ങള്‍. ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഉയരെ എന്ന ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം. ‘നീ മുകിലോ… ‘ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പ്രണയഭാവത്തിന്റെ വേരാഴ്ത്തുന്നു. പാര്‍വ്വതിയും ആസിഫ് അലിയുമാണ് ഗാനരംഗത്ത് നിറഞ്ഞ് നില്‍ക്കുന്നത്.

മനോഹരമായ ഈ ഗാനരംഗത്ത് ഉടനീളം ഇരുവരുടെയും പ്രണയം നിറഞ്ഞു നില്‍ക്കുന്നു. പാര്‍വ്വതി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

Read more:സംവിധായക രംഗത്തേക്ക് മോഹന്‍ലാല്‍; ഒരുങ്ങുന്നത് ത്രിഡി ചിത്രം

നീ മുകിലോ എന്ന മനോഹര പ്രണയഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് ആലാപനം. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കൊണ്ട് ഒന്നര ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. അതേസമയം ആകാംഷ നിറച്ചുകൊണ്ട് ഉയരെ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറും നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനും ലഭിച്ചത്. ഏപ്രില്‍ 25 ന് ചിത്രം തീയറ്ററുകളിലെത്തും.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *