രോഹിത്തിനെ നേരില്‍ കാണണോ…? ഏങ്കില്‍ ഈ ചലഞ്ച് ഏറ്റെടുക്കൂ: വീഡിയോ

സിനിമാ താരങ്ങളെപ്പോലെതന്നെ ക്രിക്കറ്റ് താരങ്ങള്‍ക്കുമുണ്ട് ആരാധകര്‍ ഏറെ. കളിക്കളത്തില്‍ ബാറ്റിങിലും ബൗളിങ്ങിലുമെല്ലാം വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ എക്കാലത്തും ആരാധകരുടെ പ്രീതി നേടുന്നു. പ്രിയ ക്രിക്കറ്റ് താരങ്ങളെ ഒരുനോക്ക് നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്.

ആരാധകരുടെ എണ്ണത്തില്‍ ഏറെ മുന്നിവാണ് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ഉപനായകന്‍ രോഹിത് ശര്‍മ്മ. താരത്തെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സുവര്‍ണ്ണാവസരം. ഇതിനായി ട്വിറ്ററില്‍ പുതിയൊരു ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് രോഹിത് ശര്‍മ്മ. ബാറ്റ് ഫ്ളിപ്പ് എന്നാണ് ഈ ചലഞ്ചിന്റെ പേര്. നിലത്തുവീഴാതെ പന്ത് ബാറ്റുകൊണ്ട് തട്ടിക്കൊണ്ടേയിരിക്കണം. ഇടയ്ക്ക് ബാറ്റ് എറിഞ്ഞു പിടിച്ച് വീണ്ടും പന്ത് തട്ടണം.

Read more:ആകാശഗംഗ 2 തുടങ്ങുന്നു; പഴയ ആ മനയില്‍ നിന്നുതന്നെ

ബാറ്റ് ഫ്ളിപ്പ് ചലഞ്ചിന്റെ വിശദാംശങ്ങള്‍ ഒരു വീഡിയോയിലൂടെയാണ് രോഹിത് ശര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ചരിക്കുന്നത്. ഒരു മിനിറ്റിനുള്ളില്‍ പല തവണ താന്‍ ബാറ്റ് ഫ്ളിപ്പ് ചെയ്തുവെന്നും രോഹിത് ശര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ചലഞ്ച് ഏറ്റെടുക്കുന്നവര്‍ക്ക് രോഹിത്തിനെ നേരില്‍ കാണാനുള്ള അവസരമാണ് ലഭിക്കുക.

അതേസമയം ട്വിറ്ററില്‍ രോഹിത് പങ്കുവെച്ച ഈ ബാറ്റ് ഫ്ളിപ്പ് ചലഞ്ചിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്തതിന്റെ വീഡിയോയും രോഹിത് ശര്‍മ്മയുടെ ട്വീറ്റിന് കമന്റായി പോസ്റ്റ് ചെയ്യുന്നുണ്ട്.


വലം കയ്യന്‍ മധ്യ നിര ബാറ്റ്‌സ്മാനും വലം കയ്യന്‍ ഓഫ് സ്പിന്‍ ബൗളറുമായ രോഹിത് ശര്‍മ്മ ബാറ്റിങിലാണ് അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാറ്. ദേശീയ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. 2007- ല്‍ നടന്ന ഇന്ത്യയുടെ അയര്‍ലണ്ട് പര്യടനത്തില്‍ രോഹിത് ശര്‍മ്മ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ആ മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് ബാറ്റ് ചെയ്യാനായില്ല. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ മൂന്നു തവണ ഇരട്ട ശതകം നേടിയ ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ്മ.

Leave a Reply

Your email address will not be published. Required fields are marked *