ആന്റണിച്ചേട്ടനോട് കനിവ് തേടി അജു; പൊട്ടിച്ചിരിച്ച് ആരാധകർ, വൈറലായി ട്രോൾ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മലയാളികളുടെ പ്രിയപ്പെട്ട അജു വർഗീസ്. സെൽഫ് ട്രോളിങ്ങിലും മറ്റുള്ളവരെ ട്രോളാനുമൊക്കെ ഈ നടനെ കഴിഞ്ഞിട്ടെ മലയാള സിനിമയിൽ മറ്റൊരാളുള്ളൂ. ഇപ്പോഴിതാ താരത്തിന്റെ പേജിൽ പങ്കുവെയ്ക്കപ്പെട്ട പുതിയ ട്രോളാണ് ആരാധകരെ പൊട്ടിചിരിപ്പിക്കുന്നത്.

മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രവുമായി ബന്ധപ്പെട്ടതാണ് പുതിയ ട്രോൾ. മോഹൻലാലിന്റ പ്രിയ സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ അടുത്ത് ഒരു റോൾ ചോദിച്ചെത്തുന്ന അജുവിനെയാണ് രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അവസാനം ആന്റണി റോൾ കൊടുക്കാൻ സമ്മതിക്കുന്നതും ചിത്രത്തിൽ കാണാം.. രസകരമായ രീതിയിൽ തയാറാക്കിയ ഈ ട്രോൾ ‘അങ്ങനെ ഇട്ടിമാണിയിൽ ഒരു റോൾ കിട്ടി’ എന്ന ക്യാപ്‌ഷനോടുകൂടി അജുവിന്റെ ഇൻസ്റ്റാഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

അങ്ങനെ ഇട്ടിമാണിയിൽ ഒരു റോൾ കിട്ടി !!!

A post shared by Aju Varghese (@ajuvarghese) on

അജുവിന്റെ ട്രോളുകൾക്ക് ആരാധകരും ഏറെയാണ്. അടുത്തിടെ നിവിൻ പോളിയെക്കുറിച്ച് അജുവിട്ട ട്രോളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കയറുപയോഗിച്ച് കട്ടിലിൽ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിൽ മൊബൈലിൽ നോക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രത്തിനാണ് കിടിലൻ ട്രോളുമായി അജു എത്തിയത്. ഇൻസ്റ്റാഗ്രാമിൽ അജു ഷെയർ ചെയ്ത ചിത്രത്തിന് നൽകിയ അടിക്കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ‘ഗൂഗിൾ നോക്കി രക്ഷപെടാൻ ശ്രമിക്കുന്ന കൊച്ചുണ്ണി’ എന്നാണ് അജു ചിത്രത്തിന് നൽകിയ ക്യാപ്‌ഷൻ.

Read also: ഇതാണ് ലൂസിഫറിലെ ആ രഹസ്യം; തരംഗമായി അവസാന ക്യാരക്ടർ പോസ്റ്റർ

അതേസമയം ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിൽ  എത്തുന്നത്. മറ്റ് ആശിര്‍വാദ് ചിത്രങ്ങളെപ്പോലെ മാക്സ്‍ലാബ് വഴിയാണ് റിലീസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി നിർമ്മിക്കുന്നത്.