രാജസ്ഥാനെതിരെ വിജയക്കൊടി പാറിച്ച് കൊൽക്കത്ത

ഐ പി എല്ലിൽ രാജസ്ഥാൻ റോയല്‍സിനെതിരെ വിജയക്കൊടി പാറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. എട്ട് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് കൊൽക്കത്ത നേടിയത്. നരെയ്ൻ – ലിൻ എന്നിവരുടെ മികച്ച പ്രകടനമാണ് കൊൽക്കത്തയെ മികച്ച വിജയത്തിലേക്കെത്തിച്ചത്. ഇരുവരും ചേർന്ന് 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍  സ്വന്തമാക്കി. ലിന്‍ 50 റണ്‍സെടുത്തും നരൈയ്‌ന്‍ 47 എടുത്തുമാണ് പുറത്തായത്. അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി എത്തിയ റോബിൻ ഉത്തപ്പയുടെ പ്രകടനം കൊൽക്കത്തയെ വിജയത്തിലെത്തിച്ചു.