ഐ പി എൽ കലാശപ്പോരിലേക്ക്; ഫൈനൽ പ്രവേശനത്തിനൊരുങ്ങി ടീമുകൾ

May 7, 2019

ഐ പി എൽ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ കലാശപോരിനൊരുങ്ങി നാലു ടീമുകൾ. പോയിന്റ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കും 18 പോയിന്റ് വീതമാണുള്ളതെങ്കിലും നെറ്റ് റൺറേറ്റിൽ മുംബൈ ഒന്നാമനായി.

പ്ലേ ഓഫ്‌ലേക്ക് ആദ്യം പ്രവേശനം ‘തല’ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ആയിരുന്നു. എന്നാൽ സീസണിലെ അവസാന മത്സരത്തിൽ തോൽവിക്ക് വഴങ്ങിയ ചെന്നൈ രണ്ടാം സ്ഥാനത്തായി. യുവ താരങ്ങളുടെ കരുത്തും പോണ്ടിങ്ങും ഗാംഗുലിയും ഒന്നിക്കുന്ന പരിശീലന സംഘവുമുള്ള ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്. പോയിന്റ് പട്ടികയിലെ ആദ്യ മുന്ന് സ്ഥാനക്കാർ 14 മത്സങ്ങളിൽ നിന്നും 9 വിജയവും 5 തോൽവികളും അടക്കം 18 പോയിന്റ് സ്വന്തമാക്കിയപ്പോൾ, നാലാം സ്ഥാനത്തുള്ള സൺറൈസേഴ്‌സിന് 12 പോയിന്റാണുള്ളത്. ആകെ കളിച്ച 14 മത്സരങ്ങളിൽ 6 മത്സരങ്ങൾ വിജയിച്ച ഹൈദരാബാദ് 8 മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങി.
നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം പുറത്തെടുത്ത കൊൽക്കത്തക്കും പഞ്ചാബിനും12 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കുറഞ്ഞത് വിനയാവുകയായിരുന്നു.

Read also : ക്രിക്കറ്റ് ഗ്രൗണ്ടിൽ മലക്കം മറിഞ്ഞ് പൊള്ളാർഡ്; ഇത് ക്രിക്കറ്റോ ഫുട്‍ബോളോ എന്ന് ആരാധകർ , വീഡിയോ ..

ഐ പി എൽ ഫൈനൽ അടക്കം നാലു മത്സരങ്ങളാണുള്ളത്. മെയ്‌ 7 നു(ഇന്ന്) നടക്കുന്ന ആദ്യ ക്വാളിഫൈയറിൽ മുംബൈ ചെന്നൈയെ നേരിടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനൽ പ്രവേശനം നേടും. പരാജയപ്പെടുന്ന ടീമിനു ഫൈനലിൽ എത്താൻ ഒരവസരവും കൂടി ലഭിക്കും. ഡൽഹി – ഹൈദരാബാദ് മത്സരത്തിലെ വിജയി, ക്വാളിഫൈയറിൽ പരാജയപ്പെട്ട ടീമുമായി രണ്ടാം ക്വാളിഫൈയറിൽ വീണ്ടും ഏറ്റുമുട്ടും. വിജയിക്കുന്നവർ കലാശപോരാട്ടത്തിനു യോഗ്യത നേടും. മെയ്‌ 12 ന്, ഹൈദരാബാദിൽ വച്ചാണ് ഐ പി എൽ ഫൈനൽ മത്സരം നടക്കുന്നത്. അതേസമയം തങ്ങളുടെ ഇഷ്ടടീമുകൾ കളിക്കളത്തിൽ ഇറങ്ങുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകരും..