അർജുൻ റെഡ്‌ഡിയായി ഷാഹിദ് കപൂർ; കബീർ സിംഗിന്റെ ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യ മുഴുവൻ താരംഗമായ ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്‌ഡി. സന്ദീപ് റെഡ്‌ഡി വേങ്ങ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായകനായി എത്തുന്നത് ഷാഹിദ് കപൂറാണ്. കബീർ സിങ് എന്നാണ് പുതിയ ചിത്രത്തിന്റെപേര്. പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഷാഹിദ് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും. അതേസമയം ഇന്ന് പുറത്തിറക്കിയ ട്രെയ്‌ലർ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

ചിത്രത്തിന് വേണ്ടി താടിയും മീശയും വടിച്ച ഷാഹിദിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗങ്ങളില്‍ വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്ന രംഗങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം താടിയും മീശയും കളഞ്ഞത്. തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി ഒരുക്കിയ സന്ദീപ് വെങ്ങ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്.

ഡൽഹി ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥിയായണ് ഷാഹിദ് ചിത്രത്തിൽ പ്രത്യക്ഷപെടുന്നത്.എന്നാൽ പിന്നീട് കബീറിന്റെ ജീവിതം അടിമുടി മാറുന്നതും, ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പിന്നീട് ഏറ്റവും മോശം ജീവിതത്തിലേക്ക് എത്തുന്നതുമൊക്കെയാണ് ചിത്രം. ചത്രത്തിൽ നായികയായി എത്തുന്നത് കൈറ അധ്വാനിയാണ്. ചിത്രത്തിന്റെ അവസാന ഭാഗത്താണ് കൈറ  പ്രത്യക്ഷപ്പെടുന്നത്. ചിത്രം ജൂൺ 21 ന് തിയേറ്ററുകളിൽ എത്തും.

Read also: തൃശൂരിന്റെ കഥപറയാൻ വിജയ് ബാബുവും ജയസൂര്യയും ഒന്നിക്കുന്നു; പൂരപ്പറമ്പിൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അണിയറ പ്രവർത്തകർ

അതേസമയം അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പ് വർമ്മ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. നടൻ വിക്രത്തിന്റെ മകൻ  ധ്രുവ് വിക്രമാണ് ചിത്രത്തിൽ നായകനായി വേഷമിടുന്നത്. ധ്രുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.