കൗതുകമുണർത്തി മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറിലെ ഗാനം; വീഡിയോ

ജനപ്രിയ നടൻ ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ. ചിത്രത്തിലെ ഒരു ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചിത്രത്തിൽ ഗ്രാൻഡ് ഫാദറായാണ് ജയറാം വേഷമിടുന്നത്. ജയറാം  കുട്ടികൾക്ക് ഒപ്പമെത്തുന്ന ഗാനങ്ങൾ പണ്ടും മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. മാളൂട്ടി , കൊച്ചു കൊച്ചു സന്തോഷങ്ങൾ, പൂക്കാലം വരവായ്, കിലുക്കാം പെട്ടി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പുതിയ ചിത്രത്തിലെ ഗാനം വേണുഗോപാല്‍ രാമേന്ദ്രന്റെ വരികള്‍ക്ക് വിഷ്ണുവാണ് സംഗീതം നൽകിയത്. രഞ്ജിനി ജോസ്, ശങ്കര്‍, വിനീത പ്രദീപ്, അഡ്വ. ഗായത്രി നായര്‍, മാസ്റ്റർ ശ്രീഹരി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നിറയെ തമാശകളും സസ്‌പെൻസും ഇമോഷന്സും നിറഞ്ഞ ചിത്രത്തിലെ ട്രെയ്‌ലറിനും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിൽ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.

Read also: മലയാളികൾക്ക് ഏറ്റുപാടാൻ മനോഹരഗാനവുമായി ‘മൊഹബ്ബത്തിൽ കുഞ്ഞബ്ദുള്ള’; വീഡിയോ

ഷാനി ഖാദർ തിരക്കഥ തയാറാക്കുന്ന ചിത്രത്തിനായുള്ള മേക്ക് ഓവറും ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിനായി തടി കൂട്ടിയും താടി വളർത്തിയുമൊക്കെയുള്ള താരത്തിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.