തലേദിവസത്തെ മീൻ കറിയുടെ സ്വാദ് വേറെന്തിന് കിട്ടും; വൈറലായി പുതിയ ടീസർ

പ്രേക്ഷകർക്ക് നർമ്മമുഹൂർത്തങ്ങൾ സമ്മാനിച്ച ദുൽഖർ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.. ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തിയ  ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ചിത്രത്തിലെ മൂന്നാമത്തെ ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തലേ ദിവസത്തെ മീൻ കറിയുടെ സ്വാദ് വേറെവിടെ കിട്ടുമെന്ന് പറയുന്ന ലല്ലുവിന്റെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. തലേദിവസത്തെ മിച്ചം വന്ന മീന്‍കറിയിലേക്ക് ചോറിട്ട് കുഴച്ച് കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് ഏത്   ഹോട്ടലിലെ ഫിഷ് മോളിക്ക് കിട്ടുമെന്ന ഡയലോഗും പറയുന്നുണ്ട് ദുൽഖർ.

തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത് നർമ്മ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.. ചിത്രത്തിലെ സൗബിന്റെ പുതിയ മേക്ക് ഓവർ ആരാധരെ ഏറെ രസിപ്പിക്കുന്ന വിധത്തിലാണ്. പെൺകുട്ടികളുടെ രക്ഷകൻ വിക്കി എന്ന ക്യാപ്‌ഷനോടുകൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പിന്നീട് പ്രണയലോലുപ ജെസ്‌നയുടെ പോസ്റ്ററും ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. സംയുക്ത മേനോനാണ് പോസ്റ്ററിൽ പ്രത്യക്ഷപെടുന്നത്.

Read also: മുടി മുറിച്ച് പല്ലില്‍ കമ്പിയിട്ടു, ‘കുമ്പളങ്ങി’യിലെ ബോബി ‘ഇഷ്‌കി’ലെ സച്ചിയായത് ഇങ്ങനെ: വീഡിയോ

ബി സി നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്.

കഴിഞ്ഞ മാസം 25 നാണ് ചിത്രം തിയേറ്റററുകളിൽ എത്തിയത്. റിലീസ് ചെയ്ത് ആദ്യ വാരം തന്നെ ചിത്രം 16 കോടി കളക്ഷൻ നേടിയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.