ബാറ്റ് നെഞ്ചോട് ചേർത്തുവെച്ച് രോഹിത്; കുഞ്ഞുസമൈറയെപ്പോലെന്ന് ആരാധകർ…

ഐ പി എൽ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ… കഴിഞ്ഞ ദിവസത്തെ മത്സരത്തിലൂടെ റൺറേറ്റിൽ ഒന്നാമതായ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ നിർണായകമായത് രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറി തന്നെയായിരുന്നു.

കളിയിൽ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ബാറ്റ് നെഞ്ചോട് ചേർത്തുവെച്ചാണ് രോഹിത് ശർമ്മ സന്തോഷം പങ്കുവെച്ചത്. ഒരു കുഞ്ഞിനെ താലോലിക്കുന്നതുപോലെയായിരുന്നു രോഹിതിന്റെ പ്രകടനം. എന്നാൽ മത്സരത്തിന് ശേഷം തന്റെ പ്രിയപ്പെട്ട കുഞ്ഞു സമൈറയെ എടുത്ത് ഹൃദയത്തോട് ചേർത്ത് വച്ചു ആ പിതാവ്. മുംബൈ ഇന്ത്യൻസിന്റെ എല്ലാ മത്സരങ്ങളിലും ഭാര്യ റിതികയും കുഞ്ഞു സമൈറയും എത്താറുണ്ട്.

Read also: ഐ പി എൽ കലാശപ്പോരിലേക്ക്; ഫൈനൽ പ്രവേശനത്തിനൊരുങ്ങി ടീമുകൾ

കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ എത്തിയ അച്ഛന്റെയും മകളുടെയും ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രോഹിത് ബാറ്റ് ചേർത്തുവയ്ക്കുന്നതും കുഞ്ഞു സമൈറയെ താലോലിക്കുന്നത് പോലെയെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

അതേസമയം ഐ പി എൽ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ കലാശപോരിനൊരുങ്ങി നാലു ടീമുകൾ. പ്ലേ ഓഫ്‌ലേക്ക് ആദ്യം പ്രവേശനം ‘തല’ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ആയിരുന്നു. എന്നാൽ സീസണിലെ അവസാന മത്സരത്തിൽ തോൽവിക്ക് വഴങ്ങിയ ചെന്നൈ രണ്ടാം സ്ഥാനത്തായി. നെറ്റ് റൺറേറ്റിൽ മുംബൈ ഒന്നാമനായി. യുവ താരങ്ങളുടെ കരുത്തും പോണ്ടിങ്ങും ഗാംഗുലിയും ഒന്നിക്കുന്ന പരിശീലന സംഘവുമുള്ള ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്. പോയിന്റ് പട്ടികയിലെ ആദ്യ മുന്ന് സ്ഥാനക്കാർ 14 മത്സങ്ങളിൽ നിന്നും 9 വിജയവും 5 തോൽവികളും അടക്കം 18 പോയിന്റ് സ്വന്തമാക്കിയപ്പോൾ, നാലാം സ്ഥാനത്തുള്ള സൺറൈസേഴ്‌സിന് 12 പോയിന്റാണുള്ളത്. ആകെ കളിച്ച 14 മത്സരങ്ങളിൽ 6 മത്സരങ്ങൾ വിജയിച്ച ഹൈദരാബാദ് 8 മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങി.
നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം പുറത്തെടുത്ത കൊൽക്കത്തക്കും പഞ്ചാബിനും12 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കുറഞ്ഞത് വിനയാവുകയായിരുന്നു.

 

View this post on Instagram

 

This one was for the little one ? #MIvKKR

A post shared by IPL (@iplt20) on