ശ്രീനിവാസൻ തെരഞ്ഞെടുപ്പ് പ്രവചിക്കുമ്പോൾ…

May 22, 2019

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കുട്ടിമാമ.  ശ്രീനിവാസൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഫ്ലവേഴ്സ് ടിവിയുമായി പങ്കുവെയ്ക്കുന്നതിനിടെയിൽ നാളെ നടക്കുന്ന ലോക്‌സഭാ ഇലക്ഷന്റെ ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും താരം വ്യക്തമാക്കിയിരുന്നു.

കേരള രാഷ്ട്രീയത്തെക്കുറിച്ചും, ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ ശ്കതമായ നിലപാടുകൾ ഉള്ള താരമാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ വരാനിരിക്കെ കേരളത്തിലെ തെരെഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ പ്രവചനം കേൾക്കാം…

ഒരേസമയം, പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമകളിലൂടെ തന്നെയാണ് ഈ ശ്രീനിവാസൻ ചിത്രവും കടന്നുപോയിരിക്കുന്നത്..

കൗതുകമുണർത്തി വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് വി എം വിനു സംവിധാനം നിർവഹിച്ച് ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കുട്ടിമാമ. ഒറ്റവാക്കിൽ പറഞ്ഞാൽ തള്ള് വീരനായ ഒരു പട്ടാളക്കാരന്റെ രസകരമായ ജീവിതകഥ.

Read also: ഞെട്ടിക്കുന്ന പൊട്ടിച്ചിരിയുമായി കുട്ടിമാമ’; റിവ്യൂ വായിക്കാം 

ചിത്രത്തിൽ ശേഖരന്‍കുട്ടി എന്ന കുട്ടിമാമയാണ് ശ്രീനിവാസൻ വേഷമിടുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത  വിജയഗാഥകൾ വാതോരാതെ പറയുന്ന, പട്ടാളക്കഥയും ക്യാമ്പിലെ വീരസാഹസിക കഥകളും നാട്ടുകാരുടെ മുന്നിൽ തള്ളിമറക്കുന്ന കുട്ടിമാമ തുടക്ക കാലങ്ങളിൽ നാട്ടുകാർക്ക് ആവേശമായിരുന്നു. എന്നാൽ പിന്നീട് കുട്ടിമാമയെക്കാണുമ്പോൾ മുഖം മറച്ച് ഓടി രക്ഷപെടുന്ന നാട്ടുകാരെയാണ് ചിത്രത്തിൽ കാണുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കുട്ടിമാമയുടെ തള്ളുകൾ നിറഞ്ഞതാണ്  ആദ്യ പകുതി എങ്കിൽ കുട്ടിമാമ എന്ന തള്ളുമാമ പറയുന്ന കഥകൾ സത്യമാണോ അതോ വെറും തള്ളാണോ എന്ന നാട്ടുകാരുടെയും പ്രേക്ഷകരുടെയും തിരിച്ചറിവാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്ത്.

മനാഫിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് . ഒരു ഇടവേളക്കു ശേഷം വി.എം വിനുവിന്റെ ഉജ്വലമായ അവതരണമാണ് കുട്ടിമാമയിൽ കാണുന്നത്.  ഒട്ടേറെ സിനിമകളുടെ അനുഭവസമ്പത്തുള്ള സംവിധായകന്റെ മറ്റൊരു മികച്ച കുടുംബചിത്രമാണ് കുട്ടിമാമ.